---
title: "കതിരൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് കൂത്തുപറമ്പിലെ ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "A driver from Koothuparamba lost control of his auto and died tragically after jumping over a wild boar in Kathiroor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342238/A driver from Koothuparamba lost control of his auto and died tragically after jumping over a wild boar in Kathiroor"
published_at: "2026-02-16T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992bbf6ad8a1_1001110440.jpg"
keywords: []
---

# കതിരൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് കൂത്തുപറമ്പിലെ ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** കാട്ടുപന്നി കുറുകെ ചാടിയതിനാൽ ഓട്ടോറിക്ഷാ യാത്രികന് ദാരുണാന്ത്യം. കതിരൂർ മൂന്നാം മൈലിൽ പുലർച്ചെ 5.00 മണിയോടെയാണ് അപകടം നടന്നത്. മത്സ്യ കച്ചവടക്കാരനായ കൂത്ത്പറമ്പ് നരവൂർ സ്വദേശിയായ അവിട്ടം വീട്ടിൽ ബാലന്റെ മകൻ എൻ.പ്രദീപനാണ് അപകടത്തിൽ മരിച്ചത്,

## Article Content

കാട്ടുപന്നി കുറുകെ ചാടിയതിനാൽ ഓട്ടോറിക്ഷാ യാത്രികന് ദാരുണാന്ത്യം. കതിരൂർ മൂന്നാം മൈലിൽ പുലർച്ചെ 5.00 മണിയോടെയാണ് അപകടം നടന്നത്. മത്സ്യ കച്ചവടക്കാരനായ കൂത്ത്പറമ്പ് നരവൂർ സ്വദേശിയായ അവിട്ടം വീട്ടിൽ ബാലന്റെ മകൻ എൻ.പ്രദീപനാണ് അപകടത്തിൽ മരിച്ചത്,

തലശ്ശേരി മാർക്കറ്റിൽ നിന്നും KL 58 Y 6623 നമ്പർ ഓട്ടോയിൽ വിൽപ്പനക്കുള്ള മത്സ്യവും എടുത്ത് കുത്തുപറമ്പിനടുത്ത നരവൂരിലേക്ക് പോകുമ്പോൾ മൂന്നാം മൈൽ ടൗണിന് സമീപം വെച്ച് പന്നി കുറുകെ ചാടിയതിൽ, ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയും, അപകടത്തിൽ പരിക്ക് പറ്റിയ ഇയാളെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 7.00 മണിയോടെ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342238/A driver from Koothuparamba lost control of his auto and died tragically after jumping over a wild boar in Kathiroor)